
ചിറ്റാർ : ചിറ്റാർ പഞ്ചായത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ - പുലയൻ പാറ റോഡിന്റെ ടാറിംഗ് പൂർത്തിയായി. ഈ മാസം എട്ടിനാണ് നിർമ്മാണം ആരംഭിച്ചത്. ഇനിയും റബർ റൈസിംഗ്, ട്രാഫിക് സുരക്ഷ പണികളും ബാക്കിയുണ്ട്. 1.70 കോടി രൂപ ചെലവഴിച്ചാണ് പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് നവീകരിക്കുന്നത്. ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. റാന്നി ആസ്ഥാനമായുള്ള കരാർ കമ്പനിയാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |