SignIn
Kerala Kaumudi Online
Thursday, 22 October 2026 11.03 PM IST

വൈകുണ്ഠപുരത്ത് കൊടിയേറി , കൊടുമൺ ദേശം ഉത്സവലഹരിയിൽ

ddd

കൊടുമൺ : വൈകുണ്ഠപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠരര് രാജീവരുടെ പ്രതിനിധി ശംഭു നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറി. മേൽശാന്തി ഹരികൃഷ്ണൻ പോറ്റി സഹകാർമികത്വം വഹിച്ചു. കൊടിയേറ്റിനു ശേഷം ക്ഷേത്ര സന്നിധിയിൽ കൊടിയേറ്റ് സദ്യയും നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കൈകൊട്ടിക്കളിയും മതപ്രഭാഷണവും നടന്നു. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ നാളുകളിൽ ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ ശ്രീഭൂതബലി എഴുന്നള്ളത്ത് , ഉത്സവ ബലി , കൊടിക്കീഴിൽ പറ എന്നിവയും വിവിധ കരകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വൈവിദ്ധ്യമാർന്ന കലാപരിപാടികളും നടക്കും. ഇന്ന് ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമെ രാവിലെ 8 മണി മുതൽ കാരയ്ക്കാട് ശ്രീധർമ്മ ശാസ്താ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാഹുൽ കെ.കണ്ണൂരിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. ശ്രീഭൂതബലി എഴുന്നള്ളത്തിനു ശേഷം ഡോ, പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL