
ചിറ്റാർ: കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സജി അലക്സ് നയിക്കുന്ന മലയോര ജാഥയ്ക്ക് ചിറ്റാറിൽ നല്കിയ സ്വീകരണം അഡ്വ.പ്രമോദനാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം റ്റി.ഒ.ഏബ്രഹാം തോട്ടത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോർജ്ജ് ഏബ്രഹാം, സോമൻ താമരച്ചാലിൽ, മാത്യു മരോട്ടി മൂട്ടിൽ, ക്യാപ്റ്റൻ സി വി വർഗീസ്, കുര്യൻ മടക്കൽ, ചെറിയാൻ കോശി, അശോകൻ ചിറ്റാർ, സുമ റജി, യുസഫ് എം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |