
പത്തനംതിട്ട : നഗരത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ലാപ്ടോപ്പ്, പ്രിന്റർ, ഫർണിച്ചറുകൾ തുടങ്ങിയവ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. സാമൂഹ്യ പുരോഗതിക്ക് അടിത്തറ ഒരുക്കുന്ന വിദ്യാഭ്യാസ മേഖലയ്ക്ക് നഗരസഭ കൃത്യമായി ശ്രദ്ധേയും പരിഗണനയും നൽകി വരുന്നുണ്ട്. വിദ്യാലയങ്ങളുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഭരണസമിതി നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ.എസ് അദ്ധ്യക്ഷത വഹിച്ചു. ബീന.എസ് പദ്ധതി വിശദീകരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |