
മല്ലപ്പള്ളി: വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിന് എതിരെ ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി ലഹരിമുക്ത വാഹന പ്രചരണ ജാഥയ്ക്ക് മല്ലപ്പള്ളിയിൽ സ്വീകരണം നൽകി. ഇതിനോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പ്രസിഡന്റ് വിജയൻ നട മംഗലത്ത് ഉദ്ഘാടനം ചെയ്യ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിജി മേന്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര, ജില്ലാ സെക്രട്ടറി സുരേഷ് കൈപ്പട്ടൂർ, ജില്ലാ ട്രഷറർ സിജിൻ ജോർജ്, സനോ ചെറിയാൻ, ഈപ്പൻ അലക്സാണ്ടർ, ലാൽജി മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |