SignIn
Kerala Kaumudi Online
Saturday, 24 October 2026 7.13 AM IST

അമ്മ അറിയാൻ ലഹരി വിരുദ്ധ സെമിനാർ, ലഹരിക്കെതിരെ പ്രതിരോധമുയർത്തി നാടിന്റെ സംഗമം

lehri

പത്തനംതിട്ട : കേരളകൗമുദി പത്തനംതിട്ട യൂണിറ്റും എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയനും എക്സൈസ് ആരോഗ്യവകുപ്പുകളും ജനമൈത്രി പൊലീസും ചേർന്ന് സംഘടിപ്പിച്ച "അമ്മ അറിയാൻ" ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ലഹരി മുക്തിയുടെ കാഹളമായി.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.റോബർട്ട് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ പൊലീസ് സൂപ്രണ്ട് ആർ.ബിനു, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.അനിതകുമാരി.എൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പദ്ധതി വിശദീകരിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌ എസ് എൻ ഡി പി യോഗം 86 നമ്പർ പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് വി.ബി.സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ, കേരളകൗമുദി കോന്നി ലേഖകൻ മനോജ്‌ സുകുമാരൻ എന്നിവർ പങ്കെടുത്തു. വിമുക്തി മെന്ററും സിവിൽ എക്സൈസ് ഓഫീസറുമായ ബിനു വി.വർഗീസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.

ലഹരിക്കെതിരെ കേരളകൗമുദി നടത്തുന്ന പ്രവർത്തനങ്ങൾ വലുതാണ്. വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ പ്രധാനമായി അമ്മമാർക്ക് കഴിയണം.

വി.റോബർട്ട് (എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ )

ലഹരിക്കെതിരെ എസ്.എൻ.ഡി.പി യോഗം വനിതാസംഘവും കേരളകൗമുദി ദിനപത്രവും നടത്തുന്ന പ്രവർത്തനങ്ങൾ വലുതാണ്. വിദ്യാർത്ഥികളെ നേരായ വഴിയിൽ നയിക്കാൻ മാതാപിതാക്കൾക്ക് കഴിയണം.

കെ.പത്മകുമാർ (പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ)

എസ്.എൻ.ഡി.പിയോഗം വനിതാസംഘം നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. വിദ്യാർത്ഥികളുടെ മോശമായ കൂട്ടുകെട്ടുകൾ കണ്ടെത്താൻ മാതാപിതാക്കൾക്ക് കഴിയണം.

ആർ.ബിനു ( അഡീഷണൽ പൊലീസ് സൂപ്രണ്ട് )

അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സുവച്ചാൽ ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ കഴിയും

രക്ഷിതാക്കൾ അദ്ധ്യാപകരുമായി ആശയവിനിമയം നടത്തണം.

ഡോ.എൽ.അനിതകുമാരി, (ജില്ലാ മെഡിക്കൽ ഓഫീസർ)

വിദ്യാർത്ഥികൾ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിൽ അമ്മമാരുടെ പങ്ക് വലുതാണ്. യൂണിയന്റെ നേതൃത്വത്തിലും ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കും.

ഡി.അനിൽകുമാർ, (സെക്രട്ടറി എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL