
കുവൈറ്റ് : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. ഫാ.ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും മത സൗഹാർദ സന്ദേശം വിബീഷ് തിക്കോടിയും നല്കി. ഉപദേശക സമിതി ചെയർമാൻ ബിജോ പി.ബാബു, ഷഹീർ മൈദീൻ കുഞ്ഞ്, ആശ ശമുവേൽ, മാത്യൂസ് ഉമ്മൻ, അനു പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതവും കായിക വിഭാഗം കൺവീനർ ബിനു ജോണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |