SignIn
Kerala Kaumudi Online
Thursday, 22 October 2026 11.06 PM IST

വാട്സ് ആപി​ലൂടെ സന്ദേശം ; തൊഴിൽ തട്ടിപ്പിന് ശ്രമം

vvv

പറക്കോട് : വാട്സ് ആപ്പി​​ലൂടെ സന്ദേശമയച്ച് പറക്കോട് സ്വദേശിയായ യുവാവിന് വർക്ക് ഫ്രം ഹോം വാഗ്‌ദാനം ചെയ്തു പണം തട്ടാൻ ശ്രമം. പറക്കോട് കൊട്ടത്തൂർ സ്വദേശിയായ വിഷ്ണു ചന്ദ്രന്റെ മൊബൈലിലേക്ക് കഴിഞ്ഞ ദിവസം വാട്സ് ആപ്പിലൂടെ ലഭി​ച്ച മെസേജുകളി​ലാണ് സംഭവങ്ങളുടെ തുടക്കം. ജോലി വാഗ്‌ദാനത്തോട് താല്പര്യം അറിയിച്ച വിഷ്ണുവിനോട് ജോലിയുടെ വിശദവിവരങ്ങൾ ഇവർ മെസേജായി പങ്കുവച്ചു. ഒരുപാട് സ്ഥാപനങ്ങൾക്ക് റേറ്റിംഗ് കൊടുക്കുന്ന കമ്പനിയാണെന്നും ചില കമ്പനികളുടെ ലിങ്ക് അയച്ചുതരുമെന്നും ആ ലിങ്കിൽ റിവ്യൂ ചെയ്യാനുള്ള ഇടത്തിൽ റേറ്റിംഗ് കൂടുന്ന രീതിയിൽ കമന്റ് ചെയ്യണമെന്നും അങ്ങനെ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് അയച്ചാൽ 150 രൂപ വീതം പ്രതിഫലം നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. യുവാവ് ജോലിക്ക് താല്പര്യം ഉണ്ടെന്നും ലിങ്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ലഭ്യമായ ലി​ങ്കി​ലൂടെ ഡൽഹിയിലുള്ള ഒരു ഹോട്ടലിന്റെ റിവ്യൂ ചെയ്യുകയും സ്ക്രീൻഷോട്ട് മറുപടിയായി നൽകുകയും ചെയ്തു. ഇതിനുള്ള മറുപടിയായി തട്ടിപ്പുസംഘം അഭിനന്ദനങ്ങളും 150 രൂപ പേയ്മെന്റ് സ്വന്തമാക്കിയിരിക്കുന്നു എന്നറിയിക്കുകയും ചെയ്തു. പേയ്‌മെന്റ് ആവശ്യപ്പെട്ട വിഷ്ണുവിന് വീണ്ടും ഒരു ലിങ്ക് ഇവർ അയച്ചുനൽകി. ആ ലിങ്കി​ലൂടെ ബാങ്ക് വിവരങ്ങളും രഹസ്യ ഇടപാട് നമ്പരുകളും ചോരുമെന്ന് മനസി​ലാക്കി​യ യുവാവ് ഉദ്യമത്തിൽ നിന്ന് പിന്മാറുകയായി​രുന്നു. പിന്നീട് തട്ടിപ്പിന്റെ വിശദ വിവരങ്ങൾ വിഷ്‌ണു സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

മുൻപ് നടന്നി​ട്ടുള്ള പല തട്ടിപ്പുകളെ കുറിച്ചുമുള്ള അറിവാണ് തട്ടിപ്പുസംഘത്തിന്റെ നീക്കത്തി​ൽ നി​ന്ന് രക്ഷപ്പെടാൻ സഹായി​ച്ചത്. ഇത്തരത്തിലുള്ള തട്ടിപ്പിൽ വീണുപോകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലി​ക്കണം.

വിഷ്ണു ചന്ദ്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL