
റാന്നി : ജില്ലയിലെ എസ്.ടി മലൈപണ്ടാരം മൈക്രോപ്ലാൻ പ്രകാശനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. സ്പെഷ്യൽ പ്രോജക്ട് ഓഫീസ് ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ നിർവഹിച്ചു. മൈക്രോപ്ലാനിൽ കണ്ടെത്തിയ ഗുണഭോക്താക്കൾക്കുള്ള ജീവനോപാധി വിതരണോദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപിയും യൂത്ത് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജിജി മാത്യുവും നിർവഹിച്ചു. റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി.ശ്രീകല, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആർ.അജിത് കുമാർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്.ആദില, നാറാണാമൂഴി സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ, റാന്നി അസിസ്റ്റന്റ് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എം.ശശി , അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.ബിന്ദു രേഖ, എസ്.ടി ജില്ലാ പ്രോഗ്രാം മാനേജർ ടി.കെ.ഷാജഹാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |