
പന്തളം: പാലിയേറ്റീവ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സിനിമ പ്രദർശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കൻഡറി പാലിയേറ്റിവിന്റെ കീഴിൽ വരുന്നവർക്കായിരുന്നു പ്രദർശനം. പി.ആർ.പി.സി ജില്ലാ രക്ഷാധികാരിയും മുൻ എംഎൽഎ യുമായ രാജു ഏബ്രഹാം, എ.ഡി.എം ബി.ജ്യോതി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതകുമാരി, ബി എസ് അനീഷ് മോൻ, വിനോജ്, പോൾ രാജൻ, ലാലി ജോൺ, റോണി സക്കറിയ, ഡോ.എസ് ശ്രീകുമാർ, ഡോ.ശ്രുതി, ഡോ. ജോസ്മിന യോഹന്നാൻ തോമസ്, എ.സനൽ കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |