SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

മീനഭരണി ഉത്സവവും പടേനിയും

karthigai

കോഴഞ്ചേരി : തോട്ടപ്പുഴശേരി വെള്ളങ്ങൂർ പൂഴിക്കുന്ന് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം തുടങ്ങി. ഇന്ന് രാവിലെ 7 ന് ദേവിഭാഗവത പാരായണം. രാത്രി 7.30 ന് വിൽപാട്ട്, 9.30 ന് ചൂട്ടുവയ്പ് , തപ്പ് കാച്ചിക്കൊട്ട്. 28ന് രാവിലെ 7 ന് ദേവി ഭാഗവത പാരായണം വൈകിട്ട് 6.45 ന് ദീപാരാധന , 7.30 ന് കൈകൊട്ടിക്കളി , 9.30ന് പടയണി . 29 ന് രാവിലെ 11.30 ന് പാർവതി സ്വയംവരം , 12ന് ഗോദാനം . 12.15 സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ പ്രഭാഷണം . 1ന് സമൂഹസദ്യ, 6.45 ന് ദീപാരാധന , 9.30 ന് പടയണി .30 ന് രാവിലെ 7 ന് ദേവീഭാഗവതപാരായണം. രാത്രി 9.30 ന് പടയണി. 1 ന് പള്ളിപ്പാന തുടർന്ന് മര അടവി, ഉടുമ്പ് തുള്ളൽ. 31ന് രാത്രി 8 ന് ഹിഡുംബൻ പൂജ , 10.30 ന് ഇടപ്പടയണി. ഏപ്രിൽ 1 ന് രാവിലെ 9.30 ന് നവകം ശീഭൂതബലി, 10.30 ന് കാവടിയാട്ടം. 11.30 ന് സമ്പൂർണ കളഭാഭിഷേകം.3 .30 ന് കൊടിയിറക്ക്, 4 ന് അവഭൃത സ്നാനഘോഷയാത്ര. രാത്രി 8 ന് കളമെഴുത്തും പാട്ടും , 8.30 ന് സേവ , 9 ന് വിളക്കെഴുന്നെള്ളത്ത് , 9.30 ന് വലിയഗുരുതി , രാത്രി 10 ന് കോലം എതിരേല്പ് , 10 .30 ന് വലിയ പടയണി എന്നിവ നടക്കുമെന്ന് ഭാരവാഹികളായ അനിൽകുമാർ കുളങ്ങരയ്ക്കൽ,​ പി.ആർ രാധാകൃഷ്ണൻ ,​ അരുൺ കുമാർ കോട്ടുപറമ്പിൽ, ശശിധരകുറുപ്പ് മേലകത്ത് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL