
പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ കോന്നി സിവിൽ സ്റ്റേഷനിലെ ജോബ് സെന്ററിൽ ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ബി.ഹരികുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ജില്ലാ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആർ.അജിത് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എസ്.ആദില തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |