
ചിറ്റാർ : സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളെ ആട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചും കോൺഗ്രസ് നേതൃത്വത്തിൽ വയ്യാറ്റുപുഴയിൽ നടന്ന യോഗം സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ് കോന്നി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിറ്റാർ മണ്ഡലം പ്രസിഡന്റ് സണ്ണി ചള്ളക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |