
ചിറ്റാർ : പ്രവാസിക്ക് ഫാം തുടങ്ങാൻ അനുമതി നൽകാത്തത്തിൽ പ്രതിഷേധിച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് വയ്യാറ്റുപുഴ എട്ടാം വാർഡ് അംഗം ജിതേഷ് ഗോപാലകൃഷ്ണൻ ഗ്രാമപഞ്ചായത്ത് ഒാഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രവാസിയായ ഷാഹിദ് മൂന്നുമാസം മുമ്പ് ഫാം തുടങ്ങാൻ ലൈസൻസിന് അപേക്ഷിച്ചിട്ടും പല വിധ കാരണങ്ങൾ നിരത്തി പഞ്ചായത്ത് അധികൃതർ അനുമതി നിഷേധിക്കുകയാണെന്ന് ജിതേഷ് ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പ്രതിഷേധം മണിക്കൂറുകൾ നീണ്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |