
കോന്നി : കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പിള്ളവയ്പ്പ് രണ്ടിന് നടക്കും. മക്കളില്ലാത്ത ദമ്പതികൾ സന്താന സൗഭാഗ്യം നേടാൻ ഇണ്ടിളയപ്പന്റെ നടയിൽ നടത്തുന്ന പ്രാർത്ഥനയാണ് പിള്ളവയപ്പ്. ഇണ്ടളിയപ്പന്റെ മുൻപിൽ നടത്തുന്ന പ്രാർത്ഥനയ്ക്ക് ശേഷം സന്താന സൗഭാഗ്യം ലഭിച്ചാൽ മാത്രമേ നേർച്ച നൽകേണ്ടതുള്ളൂ. പ്രാർത്ഥനയ്ക്ക് ഫലം കണ്ടവർ ശിലയിൽ തീർത്ത ആൾ രൂപങ്ങൾ ക്ഷേത്രത്തിന്റെ മുൻപിൽ സമർപ്പിക്കും. മഹാദേവന്റെ ക്ഷേത്രത്തിനു മുൻപിലാണ് ഇണ്ടളിയപ്പന്റെ ക്ഷേത്രവും. ഓരോ ആൾരൂപവും ഭഗവാന്റെ അനുഗ്രഹത്താൽ ഭൂമിയിലേക്ക് പിറന്നുവീണ ഓരോ കുഞ്ഞിന്റെയും പ്രതീകമായാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |