
റാന്നി : അത്തിക്കയം - കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിൻറെ നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലവും റോഡും നിർമ്മിക്കുന്നതിനായി കരാർ ഏറ്റെടുത്തയാൾ കാലതാമസം വരുത്തുകയാണ്. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറയാൻ, കോൺമണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുകുഴി, ഡി.സി.സി സെക്രട്ടറി അഹമ്മദ് ഷാ, ബ്ലോക്ക് സെക്രട്ടറിമാരായ ജയിംസ് രാമനാട്ട്, ഷിബു തോണിക്കടവിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി മാത്യൂ, സാംജി ഇടമുറി, തോമസ് ജോർജ് , സുനിൽ യമുന, ജിജോ തോമസ് എന്നിവർ എം.പിക്കൊപ്പം പ്രദേശത്ത് എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |