SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ജൈവവാതക സംവിധാനം

bio

റാന്നി : മാലിന്യനിർമാർജനത്തിന് ജവഹർ നവോദയ വിദ്യാലയത്തിൽ ജൈവ വാതക സംവിധാനം ഒരുക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് സംവിധാനം. വിദ്യാലയത്തിലെ 200 കിലോ അടുക്കള മാലിന്യം ഇന്ധനവും ജൈവവളവുമാക്കും. സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചു. ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറയുടെ ഭാഗമായി മാലിന്യ നിർമാർജനത്തിന് പഞ്ചായത്തിൽ നിരവധി പദ്ധതികളുണ്ട്. ജില്ലയിലെ ആദ്യ ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. ഒന്നരലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സ്‌കൂളിൽ 50 ശതമാനം ജലം പുനരുപയോഗിക്കാനാണ് ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL