SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ലഹരി വിരുദ്ധ ക്ലാസ് നടത്തി

no-drug

റാന്നി : സെന്റ് തോമസ് കോളേജിൽ നടക്കുന്ന എൻ.സി.സി വാർഷിക ക്യാമ്പി​ന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും വിജ്‌ഞാന സംവാദ സദസ്സും നടത്തി. 13 സ്‌കൂളുകളിൽ നിന്നായി 400 കേഡറ്റുകളാണ് ക്യാമ്പി​ൽ പങ്കെടുക്കുന്നത്. സമൂഹത്തിൽ ലഹരി വ്യാപനം തടയാൻ കൗമാരക്കാർക്കു വഹിക്കാനാകുന്ന പങ്ക് എന്ന വിഷയത്തിലായിരുന്നു സംവാദം. എൻ സി സി 14 ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ മയങ്ക് ഖെരെ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർ ബി.ബിജു എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL