SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.45 PM IST

കെ.ജി.ജോർജിന്റെ രണ്ടാം ചരമവാർഷികം : ഫിലിം ഫെസ്റ്റിവൽ 20നും 21നും

kg-george

തിരുവല്ല : വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകൻ കെ.ജി.ജോർജിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് എം.ജി.സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വപ്നാടനം എന്ന പേരിൽ ഫിലിം ഫെസ്റ്റിവലും പഠനവും 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്‌സ് മെഡിക്കൽ കോളേജ് ആംഫി തീയേറ്ററിൽ നടക്കും. 40വർഷത്തിന് ശേഷമാണ് തിരുവല്ലയിൽ ഫെസ്റ്റിവൽ നടക്കുന്നത്. ആറ് സിനിമകളാണ് പ്രദർശിപ്പിക്കുക. ഈ ചിത്രങ്ങളുമായി സഹകരിച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നിരൂപകരും പങ്കെടുക്കും. 20ന് രാവിലെ 9ന് 'കോലങ്ങൾ' പ്രദർശിപ്പിക്കും. 11ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. എം.ജി.സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മേനക സുരേഷും പഠനം ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണനും കെ.ജി.ജോർജിന്റെ ചലച്ചിത്ര പ്രബന്ധം ഡോ.സെബാസ്റ്റ്യൻ കാട്ടടിയും അവതരിപ്പിക്കും.1.45ന് ഇരകൾ, 4.15ന് സിനിമാട്ടോഗ്രാഫർ വേണു ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. 5.30ന് ചലച്ചിത്രം 'ആദാമിന്റെ വാരിയെല്ല്'.
21ന് രാവിലെ 9ന് ചലച്ചിത്രം സ്വപ്നാടനം പ്രദർശിപ്പിക്കും. 11ന് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും. കെ.ജി.ജോർജ് ഫിലിം സ്റ്റഡി സെന്റർ ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിക്കും, ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ മാനേജർ ഫാ.സിജോ പന്തപ്പള്ളി ആശംസകൾ അറിയിക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മല്ലിക സുകുമാരനും സിനിമയിലെ നായകൻ മോഹൻദാസും സംസാരിക്കും. 1.45ന് ചലച്ചിത്രം 'യവനിക'. 4.15ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്രതാരവും നായികയുമായ ജലജയും പഠനം സംവിധായകൻ ശിവപ്രസാദും നിർവഹിക്കും. 5.30ന് 'മറ്റൊരാൾ' പ്രദർശിപ്പിക്കും. കെ.ജി.ജോർജിന്റെ ജീവിതവും സിനിമയും സമഗ്രമായി പഠിച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരു റഫറൻസ് ഗ്രന്ഥവും തയ്യാറാക്കും. സിനിമ ആസ്വാദനത്തിന് ചലച്ചിത്രോത്സവത്തിന്റെ താല്പര്യമുള്ളവരെ ഉൾപ്പെടുത്തി കെ.ജി.ജോർജ്സ് ഫിലിം സ്റ്റഡീസും തുടർച്ചയായി നടത്തും. പത്രസമ്മേളനത്തിൽ എം.ജി.സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി എസ്.കൈലാസ്, മോഹൻ അയിരൂർ,കൺവീനർമാരായ സാജൻ വർഗീസ്, സുരേഷ് കാവുംഭാഗം, സാജൻ കെ.വർഗീസ്, ജോർജ് മാത്യു, പി.എം.അനീർ എന്നിവർ പങ്കെടുത്തു.

പ്രദർശിപ്പിക്കുന്ന സിനിമകൾ

20ന് രാവിലെ 9ന് : കോലങ്ങൾ

1.45ന് : ഇരകൾ

5.30ന് : ആദാമിന്റെ വാരിയെല്ല്

21ന് രാവിലെ 9ന് : സ്വപ്നാടനം

1.45ന് : യവനിക.

5.30ന് : മറ്റൊരാൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL