SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

ശബരിമലയിൽ ബി.എസ്.എൻ.എൽ ഫുൾ റെയ്ഞ്ചിൽ

bsl

ശബരിമല : ദിവസേന പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബി.എസ്.എൻ.എൽ. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ സീസണിൽ ആകെ നൽകിയത് 500 സിമ്മുകളാണ്. ശബരിമലയിൽ എല്ലായിടത്തും 4 ജി സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. പാണ്ടിത്താവളം ടെലിഫോൺ എക്സ്ചേഞ്ചിൽ രണ്ടും മാളികപ്പുറം, കൊപ്രാപ്പുര, ദേവസ്വം സ്റ്റാഫ് ക്വാർട്ടേഴ്സ്, ശരംകുത്തി, ജ്യോതി നഗർ എന്നിവിടങ്ങളിൽ ഒന്നുവീതവും ടവറുകളാണ് ഉള്ളത്. 230 ഫൈബർ ടു ദി ഹോം കണക്ഷനുകളും 300 എം.ബി.പി.എസ് വരെ വേഗത ലഭിക്കുന്നതുമായ ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയും ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സാദ്ധ്യമാക്കിയിട്ടുണ്ട്.

അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വഴി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളെയും സേവനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കാനും ബി.എസ്.എൻ.എല്ലിന് സാധിക്കുന്നു. ഫൈബർ കണക്റ്റിവിറ്റിയിലൂടെ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ, ബാങ്കുകൾ, വാർത്താ മാദ്ധ്യമങ്ങൾ, മറ്റു സർക്കാർ ഏജൻസികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ടെലികോം സേവനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ശബരിമല നോഡൽ ഓഫീസർ കെ ശശികുമാറിന്റെ നേതൃത്വത്തിൽ 12 ജീവനക്കാരാണ് സന്നിധാനത്ത് മുഴുവൻ സമയം ജോലിയിൽ പ്രവർത്തിക്കുന്നത്.

24 * 7 കസ്റ്റമർ സർവീസ്

തീർത്ഥാടകരുടെ നെറ്റ്‌വർക്ക് ആവശ്യങ്ങൾക്ക് പരിഹാരം കാണാനായി 24 മണിക്കൂറും കസ്‌റ്റമർ സർവീസ് സെന്റർ പമ്പയിലും ശബരിമലയിലും പ്രവർത്തിക്കുന്നു. പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നതിനും ഫോർ -ജി സിം അപ്ഗ്രഡേഷൻ, റീചാർജ്, ബിൽ പേയ്‌മെന്റ് തുടങ്ങിയവയ്ക്കും സേവനങ്ങൾ ലഭ്യമാണ്.

കസ്റ്റമർ സർവീസ് നമ്പർ: 8289965394

15 ദിവസത്തിനുള്ളിൽ കൊടുത്തത് : 500 പുതിയ സിമ്മുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL