SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

'കുരുക്കിൽ ' കുടുങ്ങാത്ത ശില്പചാരുത

shilpi

തിരുവല്ല : 'കുരുക്ക് ' ഒരു വിഷയമായി നൽകിയപ്പോൾ കലോത്സവ വേദിയിൽ കളിമണ്ണിൽ പിറന്നത് അറുപതോളം മത്സരാർത്ഥികളുടെ കരവിരുത്. മാർത്തോമാ കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നത്. കുരുക്ക് എന്ന വിഷയം പല രൂപത്തിലാണ് മത്സരാർത്ഥികളുടെ ഭാവനയിൽ ദൃശ്യമായത്. കുരുക്കിൽ വീണ ആനയെ രക്ഷിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും കാട്ടിലകപ്പെട്ട പന്നികുട്ടികൾ, സോഷ്യൽ മീഡിയ അഡിക്ഷൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും മധുവിനെ മരത്തിൽ കുരുക്കിയിട്ടിരിക്കുന്നതും ഭർത്താവിന്റെ കുരുക്കിൽ വീണ ഭാര്യയും ഉൾപ്പടെ നിരവധി ആനുകാലിക വിഷയങ്ങൾ ശില്പങ്ങളായി പിറന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL