SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

വിലവർദ്ധന പിൻവലിക്കണം

kerosne

പത്തനംതിട്ട : റേഷൻ കടകളിൽ കൂടി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില വർദ്ധനവ് പിൻവലിക്കണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു. 67 രൂപയായിരുന്ന ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് ഇപ്പോൾ അത് 71 രൂപയായി വർദ്ധിപ്പിച്ചു. നിലവിലുള്ള സ്റ്റോക്ക് വിറ്റ് തീർക്കുന്നതിന് വേണ്ടി എ.പി.എൽ കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ ആയിരുന്നത് ഒരു ലിറ്റർ ആയി വർദ്ധിപ്പിച്ചു എന്നാൽ വർദ്ധിപ്പിച്ച അളവിന് അനുസരിച്ച് മണ്ണെണ്ണ വിഹിതം കടയിൽ ഇല്ലെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL