SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

എം.ജി കലോത്സവം : പോയിന്റ് പട്ടികയിൽ ജില്ലയിലെ ഏഴ് കോളേജുകൾ മാത്രം

kala

പത്തനംതിട്ട : തിരുവല്ലയിൽ നടന്ന എം.ജി കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ ഇടംപിടിച്ചത് ജില്ലയിലെ ഏഴ് കോളേജുകൾ മാത്രം. എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ ജില്ലയിൽ 37 കോളേജുകളാണുള്ളത്. ഇതിൽ റാന്നി സെന്റ് തോമസ്, കോഴഞ്ചേരി സെന്റ് തോമസ്, പത്തനംതിട്ട കാതോലിക്കേറ്റ്, പരുമല ഡി.ബി, തിരുവല്ല ടൈറ്റസ് , തുരുത്തിക്കാട് ബി.എ.എം, തിരുവല്ല മാർത്തോമ്മ എന്നീ കോളേജുകൾക്ക് മാത്രമാണ് പോയിന്റ് ലഭിച്ചിട്ടുള്ളത്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കേ പോയിന്റുള്ളു.

ആകെ ലഭിച്ചത് 88 പോയിന്റുകൾ

എം.ജി കലോത്സവത്തിൽ ഏഴ് കോളേജുകളിൽ നിന്ന് 88 പോയിന്റാണ് ജില്ല നേടിയത്.

കോളേജുകളുടെ പോയിന്റുനില

റാന്നി സെന്റ് തോമസ് : 9

കോഴഞ്ചേരി സെന്റ് തോമസ് : 24

പത്തനംതിട്ട കാതോലിക്കേറ്റ് : 23

പരുമല ഡി.ബി : 16

തിരുവല്ല ടൈറ്റസ് : 4

തുരുത്തിക്കാട് ബി.എ.എം : 1

കുറ്റപ്പുഴ മാർത്തോമ്മ : 11

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL