SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

വനിതാദിനാഘോഷം

vanitha

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം 14ന് രാവിലെ പത്തിന് പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ നടക്കുമെന്ന് കൺവീനർ പി.സക്കീർ ശാന്തി അറിയിച്ചു.

മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം മാവേലിക്കര പുന്നമൂട് എം.ജി.എം സ്‌കൂൾ പ്രഥമാദ്ധ്യാപിക ഷീനാ പ്രസാദിന് പത്തനംതിട്ട ജില്ലാ ശിശക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ വിതരണം ചെയ്യും. രജീല ആർ.രാജം , ഷീനാ.പി, മഞ്ജു ബിനോയ്, ശ്യാമ ശിവൻ എന്നിവർക്ക് മികച്ച വനിതാസിനിമ പ്രേക്ഷക പുരസ്‌കാരങ്ങൾ സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി.ചാക്കോ വിതരണം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL