SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ഇന്ന് ലോക ജലദിനം, സൗജന്യ കുടിവെള്ള വിതരണം സന്തോഷിന്റെ സന്തോഷം

santhosh

കോഴഞ്ചേരി : കുടിവെള്ളക്ഷാമം രൂക്ഷമായ കൊറ്റനല്ലൂർ മലയുടെ പ്രാന്തപ്രദേശങ്ങളിലെ 150 ഓളം കുടുംബങ്ങൾക്ക് സൗജന്യമായി ആഴ്ചയിൽ രണ്ട് ദിവസം കുടിവെള്ളം എത്തിക്കുകയാണ് ചെറുകോൽ ചക്കിട്ടയിൽ സന്തോഷ്കുമാർ. കഴിഞ്ഞ 14 വർഷമായി ഫർണീച്ചർ , തടി വ്യവസായത്തിനൊപ്പം സേവനപ്രവർത്തനവും നടത്തിവരുന്നു. മഴമാറി വരൾച്ചക്കാലം ആരംഭിക്കുന്നതോടെ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറികൾ ജലവിതരണത്തിന് തയ്യാറാവും. ബുധൻ , ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടുതവണ കുടിവെള്ള വിതരണം ഉണ്ടാവും. ഒരു ദിവസം 60000 ലിറ്ററിൽ അധികം വെള്ളം വിതരണം ചെയ്യും. പണം മുടക്കി കുടിവെള്ളം വാങ്ങാൻ ബുദ്ധിമുട്ടുന്ന സാധാരണ ജനവിഭാഗങ്ങൾക്ക് ആശ്രയമാകാൻ തനിക്കു പ്രേരണയായത് കുടുംബ വീട്ടിലെ കുടിവെള്ള ക്ഷാമമാണെന്ന് സന്തോഷ് കുമാർ പറഞ്ഞു. ചെറുകോൽ പഞ്ചായത്തിലെ 12,13,14 വാർഡുകളിലായുള്ള കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്. പത്തുവർഷം ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പിയുടെ അംഗമായിരുന്ന സന്തോഷ് കുമാർ തനിക്ക് ലഭിച്ച ഓണറേറിയം മുഴുവൻ ജനക്ഷേമ പദ്ധതികൾക്കായി ചെലവഴിക്കുകയായിരുന്നു. ഈ കാലയളവിൽ കൊറ്റനല്ലൂർ മലനടയിലേക്കുള്ള പൊതുവഴി സാദ്ധ്യമാക്കിയത് പ്രദേശവാസികൾക്കുൾപ്പടെ പ്രയോജനകരമായി. ഭവന രഹിതർക്ക് വീടു നിർമ്മാണത്തിന് സഹായം നൽകിയും വസ്തുദാനം ചെയ്തും ഒപ്പംചേർന്ന് സന്തോഷ് കുമാർ പൊതുജീവിതത്തിൽ സജീവമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL