SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ജില്ലയിൽ 4153 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു

vote

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ഇതുവരെ നീക്കം ചെയ്തത് 4153 പ്രചാരണ സാമഗ്രികൾ. 3739 പോസ്റ്റർ, 166 ബാനർ, 248 മറ്റ് പ്രചാരണ ബോർഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡൽ ഓഫീസർ ഡി.എം ഡെപ്യൂട്ടി കളക്ടർ ജി.സുരേഷ് ബാബു, അസിസ്റ്റന്റ് നോഡൽ ഓഫീസർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർ ജി ആനന്ദ് എന്നിവരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവർത്തനം. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കി. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി, ചിത്രം, വീഡിയോ എന്നിവ തത്സമയം പൊതുജനങ്ങൾക്ക് സിവിജിൽ ആപ്പ് മുഖേനെ അയക്കാം. സിവിജിൽ ആപ്പിൽ ഇതുവരെ 1558 പരാതി ലഭിച്ചു. 1456 പരാതിക്ക് നടപടി സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL