
തിരുവല്ല : സ്വർണ്ണക്കൊള്ള എൻ.ഡി.എയുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പറഞ്ഞു. എൽ.ഡി.എഫി ന്റെ ഭരണത്തിൽ ദൈവങ്ങൾക്ക് പോലും രക്ഷയില്ല എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫും, യു.ഡി.എഫും ഒരുപോലെ പ്രചരണം നടത്തുന്ന 'ഡീലിൽ ' നിന്ന് വ്യക്തമാവുന്നത് എൻ.ഡി.എ വലിയ മുന്നേറ്റം നടത്തുമെന്ന് രാഷ്ട്രീയ യാഥാർത്ഥ്യം മനസ്സിലാക്കിയത് കൊണ്ടാണ്. യഥാർത്ഥ ഡീൽ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |