SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.40 AM IST

പത്ത് സിലിണ്ടറുകൾ പിടികൂടി​, ഗ്യാസി​ന് പരിശോധന

gas

പത്തനംതിട്ട : ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ജില്ലാസപ്ലൈ ഓഫീസർ ജി.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിൽ റാന്നി, മല്ലപ്പളളി, തിരുവല്ല, അടൂർ താലൂക്കുകളിൽ മിന്നൽ പരിശോധന നടത്തി. ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 10 സിലിണ്ടറുകൾ കസ്റ്റഡിയിലെടുത്തു. കുറ്റക്കാർക്കെതിരെ ജില്ല കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പാചക വാതക വിതരണത്തിൽ ആശങ്ക വേണ്ടന്നും ബുക്ക് ചെയ്തിട്ടുളള എല്ലാഗാർഹിക ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ എത്തിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് ഗാർഹിക പാചക വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ കളക്ടറേറ്റിലെ കൺട്രോൾ റൂമിലോ താലൂക്ക് സപ്ലൈ ഓഫീസുകളിലെ കൺട്രോൾ റൂമുകളിലോ അറിയിക്കാം.

കൺട്രോൾ റുമുമായി ബന്ധപ്പെട്ട ഫോൺ​ നമ്പരുകളും
ഇമെയിൽ വിലാസവും

ജില്ലാ സപ്ലൈ ഓഫീസ് : പത്തനംതിട്ട - 0468 2222612. dsopta1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ് :

കോഴഞ്ചേരി - 0468 2222212. tsokzy@gmail.com
അടൂർ - 0473 4224856. tsoadoor9@gmail.com
തിരുവല്ല - 0468 2761327. taluksupplyofficethiruvalla@gmail.com

റാന്നി - 0473 5227504. rannitso@gmail.com
മല്ലപ്പളളി - 0469 2782374. tsomallappally@gmail.com
കോന്നി - 0468 2246060. supplyoffocekonni@gmail.com

വാണിജ്യ സിലിണ്ടറുകൾ മുൻഗണനാ ക്രമത്തിൽ വിതരണം നടത്തുന്നതിന് പോർട്ടൽ മുഖേന അപേക്ഷിക്കണം.

പോർട്ടലിന്റെ വിലാസം www.lpgtrackerkerala.in

► അവശ്യ സർവീസായ ആശുപത്രി കാന്റീൻ, ശ്മശാനങ്ങൾ , സ്‌കൂൾ കാന്റീൻ, സമൂഹ അടുക്കളകൾ , മറ്റ് ഇതര സമാന സ്വഭാവമുളള സ്ഥാപനങ്ങൾ എന്നിവർക്ക് ആവശ്യപ്പെടുന്ന ദി​വസം ഗ്യാസ് സി​ലി​ണ്ടർ ലഭി​ക്കും.

► തട്ടുകട, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ധാബകൾ, റെസ്റ്റോറെന്റുകൾ എന്നീ വിഭാഗത്തിൽ ഉളളവർക്ക് ദൈനംദിന ആവിശ്യങ്ങളുടെ 40ശതമാനം വാണിജ്യ സിലിണ്ടറുകളും ലഭിക്കും.

►ഉപഭോക്താക്കൾ അതാത് ഗ്യാസ് ഏജൻസികൾ മുഖേന ബുക്ക് ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL