SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കുമ്മനം പര്യടനം തുടങ്ങി

nda

കോഴഞ്ചേരി : ആറന്മുളമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പര്യടനം കോയിപ്രം പഞ്ചായത്തിൽ നടന്നു. കടപ്ര തട്ടയ്ക്കാട് മലനട ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബയോഗങ്ങളിൽ സംവദിച്ചും വികസന സങ്കല്പങ്ങൾ പങ്കു വച്ചും എത്തിയ ജനനായകനെ വഞ്ചിപ്പാട്ട് പാടിയാണ് പള്ളിയോട ക്കരകളിൽ പ്രവർത്തകർ സ്വീകരിച്ചത്. ഓരോ ബൂത്തിലും പ്രവർത്തകരേയും വോട്ടറന്മാരെയും നേരിൽ കാണാനെത്തിയ കുമ്മനത്തെ ഷാളണിയിച്ച് സ്വീകരിച്ചു. ആറന്മുളയുടെ വികസനമുരടിപ്പിന് കാരണക്കാരായ മുന്നണികളെ വിമർശിച്ചും വികസിത ആറന്മുള സാദ്ധ്യമാക്കാൻ പ്രതിബദ്ധതയുള്ള നേതൃത്വം വാഗ്ദാനം നല്കിയായിരുന്നു പ്രചാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL