SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

സ്വർണം കട്ടത് ആരപ്പാ... പാരഡി പാടി രാഹുൽ ഗാന്ധി

rahul

പത്തനംതിട്ട : സ്വർണം കട്ടത് ആരപ്പാ... എന്ന പാരഡി പാടിയാണ് പത്തനംതിട്ട യു.ഡി.എഫ് പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. ഈ ഒറ്റ വരിയിലൂടെ തിരഞ്ഞെടുപ്പിന്റെ പൊതുചിത്രം മനസിലാക്കാൻ കഴിയുമെന്ന് അദേഹം പറഞ്ഞു. അണികളെല്ലാം പാട്ട് ഏറ്റുപാടിയതോടെ പത്തനംതിട്ട നഗരത്തിൽ നടന്ന പൊതുസമ്മേളനം ആവേശമായി. ശ്രീനാരായണഗുരു പഠിപ്പിച്ചത് പോലെ കാരുണ്യത്തോടും സ്നേഹത്തോടും ജനങ്ങളോട് പെരുമാറണമെന്നും അങ്ങനൊരു സർക്കാരുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കെതിരെ നിലകൊള്ളുന്നവരെ ആക്രമിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. 3 കേസുകൾ തന്റെ പേരിലുണ്ടെന്നും 55 മിനിറ്റ് ഇ.ഡി തന്നെ ചോദ്യം ചെയ്തെന്നും എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോലും മോദി സർക്കാർ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് - ബി.ജെ.പിയോട് ഒരു യുദ്ധം തന്നെയാണ് നമ്മൾ നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി, വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, യു.ഡിഎഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി, കെ.പി.സി.സി കോർ കമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ, എ.ഐ.സി.സി സെക്രട്ടറി ബി.എം.സന്ദീപ്, നിരീക്ഷകരായ രുദ്രരാജു, സരിത ലൈത്ഫ്‌ലാങ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻ രാജ്, എൻ.ഷൈലാജ്, സ്ഥാനാർത്ഥികളായ അഡ്വ.പഴകുളം മധു , പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ , അഡ്വ. അബിൻ വർക്കി , വർഗീസ് മാമ്മൻ , നേതാക്കളായ മാലേത്ത് സരളാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, എൻ.എം.ഷംസുദീൻ, അഡ്വ.എ.സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കെ.ജാസിംകുട്ടി, ദീനാമ്മ റോയി, സിന്ധു അനിൽ, വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, ജ്യോതിഷ് കുമാർ മലയാലപ്പുഴ, ടി.എം.ഹമീദ്, സമദ് മേപ്രത്ത്, ജോൺ കെ.മാത്യു, തോമസ് ജോസഫ്, എബ്രഹാം കലമണ്ണിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL