SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

തിരുവല്ല നഗരത്തിൽ ആവേശമായി അനൂപ് ആന്റണി

bjp

തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി തിരുവല്ല നഗരത്തിൽ സംഘടിപ്പിച്ച പര്യടനം ആവേശകരമായി. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. കറ്റോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തുറന്ന വാഹനപര്യടനം കുറ്റപ്പുഴ, കോട്ടാലി, മുത്തൂർ, കാട്ടുകര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു അഴിയിടത്തുചിറ ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും അകമ്പടിയൊരുക്കിയ പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ വൻജനാവലി സ്വീകരണം നൽകി. പര്യടനം കടന്നുപോയ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ ജനങ്ങൾ ആവേശപൂർവ്വം വരവേറ്റു. വിവിധ കേന്ദ്രങ്ങളിൽ അനൂപ് ആന്റണി ജനങ്ങളെ അഭിസംബോധന ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL