SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കുമ്മനം

dailt

പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തിനൊപ്പം എന്നും നിലകൊള്ളുമെന്ന് ആറൻമുള എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. ഭവന സന്ദർശനത്തിന്റെ ഭാഗമായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ ഓമല്ലൂരിലെ കൊച്ചുമണ്ണിൽ എത്തി ബന്ധുക്കളെ സന്ദർശിച്ചു.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുമ്മനം രാജശേഖന്റെ പര്യടനം ആരംഭിച്ചു. ഇലന്തൂരിലും പത്തനംതിട്ട നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. ആദ്യ രണ്ടു ഘട്ടങ്ങളിലായി മണ്ഡലത്തിലുൾപ്പെട്ട 12 പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലുമായി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. പൗരപ്രമുഖരെയും സമുദായ സംഘടനാ നേതാക്കന്മാരെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും സന്ദർശിച്ചു പിന്തുണ തേടി. എല്ലാ ബൂത്തുകളിലും സമ്പർക്ക പരിപാടിയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL