
പത്തനംതിട്ട : ഹീനവും ക്രൂരവുമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ നടക്കുന്നതെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജ്. സോഷ്യൽമീഡിയ പോസ്റ്റുകൾകളിൽ
ലൈംഗിക ചുവകലർന്നതും അപമാനിക്കുന്ന തരത്തിലുമുള്ള കമന്റുകൾ ചെയ്യുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ചീഫ് ഇലക്ട്രൽ ഏജന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ കളക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |