
അടൂർ: കണ്ണൂർ ഡെന്റൽ കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥി ജാതി അധിക്ഷേപത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ അദ്ധ്യാപകരെയും റാഗിംഗ് നടത്തിയ വിദ്യാർത്ഥികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സെൻട്രൽ ജംഗ്ഷനിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.എൻ.രാജൻ, മണ്ണിൽ രാഘവൻ, ചന്ദ്രമോഹൻ അടൂർ, ഷേണായി തോമസ്, കാവടി തങ്കപ്പൻ, അംജിത്ത് അടൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |