1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: APRIL 29, 2026 12:33 AM IST
പത്തനംതിട്ട : നഗരത്തിൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കവാടത്തിൽ എൽ.ഡി.എഫ് ധർണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ.ജോൺസൺ, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കെ.മാത്യു, ബിജിമോൾ മാത്യു, എം.എൻ.വിജയരാജൻ, ജോജി ശാമുവേൽ, അൻസിൽ അഹമ്മദ്, അമ്മിണി.പി.ഡി, കൊച്ചുറാണി, ഷൈനി അഷ്റഫ് എന്നിവർ സംസാരിച്ചു.
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ