SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

വിജയക്കൊടി പാറിച്ചത് ടീം യു.ഡി.എഫ്, അടൂരിനെ വലത്താക്കി ശാന്തകുമാർ 

vvvv

അടൂർ : ഒന്നരപതിറ്റാണ്ടിന് ശേഷം അഡ്വ.സി.വി.ശാന്തകുമാറിലൂടെ അടൂർ വലത്തേക്ക് തിരിയുമ്പോൾ വിജയകാരണം ചർച്ച ചെയ്യുന്നവർക്ക് മുന്നിൽ ഒരു ഉത്തരമേയുള്ളു. ടീം യു.ഡി.എഫ്. തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടത്തിലും കോൺഗ്രസിലും ഘടകകക്ഷികളിലും ഈ ടീം സ്പിരിറ്റ്‌ പ്രകടമായിരുന്നു. ഏഴു പഞ്ചായത്തും രണ്ടു മുനിസിപ്പാലിറ്റിയുമടങ്ങിയ അടൂർ മണ്ഡലത്തിൽ 5 പഞ്ചായത്തുകളിലും അടൂർ മുനിസിപ്പാലിറ്റിയിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ഭരണനേട്ടവും വർദ്ധിച്ച വോട്ട് വിഹിതവും തുണയായിട്ടുണ്ട്. രാഹുൽ ഗാന്ധി നേരിട്ട് എത്തി നടത്തിയ പ്രചാരണവും ഗുണംചെയ്തു. തിരഞ്ഞെടുപ്പിന്റെ അവസാനലാപ്പിൽ ഇറങ്ങിയ വ്യാജനോട്ടീസ് വിഷയത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ സ്ഥാനാർത്ഥി വികാരാധീനനായതും വോട്ടർമാരുടെ മനസിൽ ഇടമൊരുക്കി. അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് എം.ജി.കണ്ണന്റെ പിൻഗാമിയാണ് ശാന്തകുമാർ എന്ന പ്രചാരണവും പിന്തുണ ലഭിക്കാൻ കാരണമായി. കുറവർ മഹാസഭ ഉൾപ്പടെയുള്ള പട്ടികജാതി സംഘടനകളുടെ വലിയ പിന്തുണ മുതൽകൂട്ടായി. കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്ര ഭാരവാഹി എന്ന വിലാസം വിശ്വാസികളായ വോട്ടർമാരിൽ വലിയ മമത സൃഷ്ടിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ പിന്തുണയും ശാന്തകുമാറിന് ലഭിച്ചു. ഭാര്യ : നിഷ, മക്കൾ: ഇമാ ശങ്കരി, വസുദേവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL