
വള്ളിക്കോട്: വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് നൽകുന്ന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. നെല്ല്, പച്ചക്കറി, ക്ഷീര കർഷകൻ, യുവ കർഷകൻ, വനിതാ കർഷക എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന ഒരാൾക്കാണ് അവാർഡ്. ഓരോ മേഖലയിൽ നിന്ന് തിരഞ്ഞെടുക്കുന്ന കർഷകർക്ക് 5000 രൂപയും പ്രശസ്തിപത്രവും നൽകും. അപേക്ഷകൾ ജൂൺ പത്തിന് വൈകിട്ട് അഞ്ചിന് മുൻപ് ബാങ്ക് ഹെഡ് ഓഫീസിൽ സെക്രട്ടറിക്ക് ലഭിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |