SignIn
Kerala Kaumudi Online
Sunday, 28 June 2026 2.42 AM IST

അഖിലകേരള ഫുട്‌ബാൾ ടൂർണമെന്റ് : പെരിങ്ങര സൂര്യകാന്തി ജേതാക്കൾ

winner-
സൂര്യകാന്തി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിന്റെ വിജയികൾക്ക് മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി ചാക്കോ ട്രോഫി സമ്മാനിക്കുന്നു

തിരുവല്ല : പെരിങ്ങര സൂര്യകാന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഖിലകേരള ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സൂര്യകാന്തി പെരിങ്ങര ജേതാക്കളായി.

ലൂമിയർ എഫ്.സി തിരുവല്ലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സൂര്യകാന്തി പെരിങ്ങര തോൽപ്പിച്ചത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി ക്ലബ് അംഗങ്ങളായ ചലച്ചിത്ര നിർമ്മാതാവ് തോമസ് തിരുവല്ല, വാഴ 2 സിനിമ സംവിധായകൻ സവിൻ.സ, സൂര്യകാന്തിയുടെ മുൻകാല പ്രവർത്തകർ എന്നിവരെ ആദരിക്കുന്ന ചടങ്ങും മത്സരത്തിന്റെ ഉദ്ഘാടനവും ചലച്ചിത്ര സംവിധായകൻ ബ്ലസി നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി ചാക്കോ നിർവഹിച്ചു.

ചലച്ചിത്രതാരം ജയശങ്കർ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ക്ലബ്ബ് രക്ഷാധികാരി പി.ജി പ്രസന്നകുമാർ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രൻ , പെരിങ്ങര പഞ്ചായത്ത് അംഗങ്ങളായ അനീഷ് ചന്ദ്രൻ, ജിത്ത് ബി.വി, അനു സി.കെ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL