SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.35 AM IST

തണ്ണിത്തോടിന്റെ സ്വന്തം സ്വാതി കണ്ണൂരിന്റെ അസിസ്റ്റന്റ് കളക്ടർ

swathi-
സ്വാതി എസ്

കോന്നി: തണ്ണിത്തോട് മേടപ്പാറ നൂറനാട് (തറയിൽ പടിഞ്ഞാറ്റതിൽ) ശശി - സിന്ധു ദമ്പതികളുടെ മകൾ സ്വാതി കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റപ്പോൾ മലയോരനാടും അഭിമാനത്തിലാണ്. ഏഴാംക്ലാസ് വരെ തണ്ണിത്തോട് സെന്റ് ആന്റണിസി​ലും 8 മുതൽ 12 വരെ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലുമായിരുന്നു സ്വാതിയുടെ സ്കൂൾ ജീവിതം. കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയതി​ന് ശേഷമായി​രുന്നു സി​വി​ൽ സർവീസ് പഠനം. കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിലെ സ്കൂൾ ടോപ്പർ ആയിരുന്നു സ്വാതി​. സ്കൂൾ ടോപ്പറായപ്പോൾ ബുട്ട വിമല ആദിത്യ എന്ന ഐ.പി.എസ് ഓഫീസറിൽ നിന്നാണ് സമ്മാനം വാങ്ങിയത്. അവരുടെ പ്രസംഗം സിവിൽ സർവീസ് സ്വപ്നങ്ങൾ പകർന്നുനൽകി​യതായി​ സ്വാതി പറഞ്ഞു. എൻജിനി​യറിംഗി​ന് പഠിക്കുമ്പോൾ പ്രേംനാഥ് എന്ന അദ്ധ്യാപകനും പ്രേരണയായി. 2024ൽ ആദ്യശ്രമത്തി​ൽ ഐ.ആർ.എസ് ലഭിച്ചെങ്കിലും സിവിൽ സർവീസ് മോഹം പൂവണി​ഞ്ഞത് 2025ൽ ആണ്. തിരുവനന്തപുരത്തെ ഫോർച്യൂൺ ഐ.എ.എസ് അക്കാദമിയിലായി​രുന്നു പരിശീലനം.

സ്വാതിയുടെ പഠനവും മലയോര മേഖലയിൽ നിന്ന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം കുടുംബം കോന്നി ചേരിമുക്കിലേക്ക് താമസം മാറിയിരുന്നു. ഇപ്പോൾ അവിടെയാണ് താമസം. പി​താവ് ശശി കർഷകനാണ്. ഏക സഹോദരൻ അനന്തകൃഷ്ണൻ മർച്ചന്റെ നേവിയിൽ യു.എസിൽ എൻജിനീയറാണ്. എസ്.എൻ.ഡി.പി യോഗം വെള്ളപ്പാറ ശാഖ അംഗങ്ങളാണ് കുടുംബം.

വായനയി​ലൂടെ വളർന്നു

തണ്ണിത്തോട് പഞ്ചായത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു വായിക്കുന്ന ശീലം സ്വാതി​ക്ക് ചെറുപ്പത്തി​ലെ ഉണ്ടായി​രുന്നു. ലൈബ്രേറി​യൻ രാധാകൃഷ്ണന്റെ സഹായവും ഗുണമായി​. തിരുവനന്തപുരത്തെ കടലുകൾ സ്വാതിയെ ഏറെ ആകർഷിച്ചിരുന്നു. വൈകിട്ട് ശങ്കുമുഖം ബീച്ചിൽ പതിവായി പോയിരിക്കുന്ന സ്വഭാവമുണ്ടായിരുന്നു.

സിവിൽ സർവീസ് വലി​യ സ്വപ്നമായിരുന്നു. രണ്ടാംതവണയും

കിട്ടിയിരുന്നി​ല്ലെങ്കി​ൽ വീണ്ടും വീണ്ടും ശ്രമിക്കുമായിരുന്നു.

സ്വാതി.എസ്

സ്കൂളിലെ സമർത്ഥയായ വിദ്യാർത്ഥിനിയായിരുന്നു സ്വാതി.

സിന്ധു പവിത്രൻ
(പ്രിൻസിപ്പൽ ശ്രീനാരായണ പബ്ലിക് സ്കൂൾ, കോന്നി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL