
പന്തളം: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പന്തളം പബ്ലിക് ലൈബ്രറിയിൽ നടത്തിയ വായനക്കളരിയുടെ സമാപനസമ്മേളനം നഗരസഭ കൗൺസിലർ പന്തളം മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. കെ. വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജോ.സെക്രട്ടറി വിനോദ് മുളമ്പുഴയെ ജില്ലാ കൗൺസിൽഅംഗം ബി.പ്രദീപ് ആദരിച്ചു. കെ.ജി ഗോപിനാഥൻ നായർ, ആർ.സുരേഷ്‌കുമാർ, പി ജി രാജൻബാബു, പി ടി രവികുമാർ, ടി. കെ. സതീഷ്കുമാർ, പി.കെ.സ്വർണമ്മ, ആർ. അർജുൻ, ഗൗരിനന്ദ എം, വേദരാജേഷ്, ആര്യൻ ഷർപ, ആയുഷ് ഷർപ എന്നിവർ സംസാരിച്ചു. വായനക്കളരിയുടെ ഭാഗമായി കയ്യെഴുത്തുമാസിക തയ്യാറാക്കി.വിവിധ ക്ലാസുകളും പഠനയാത്ര നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |