
കോന്നി : കാട്ടാനശല്യം രൂക്ഷമായ ആവോലിക്കുഴി - കാക്കര ഭാഗത്ത് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.ശശീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എലിഫന്റ് ഡ്രൈവ് നടത്തി. ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ,കോന്നി ആർ ആർ ടി സ്റ്റാഫ് , ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് ആവോലിക്കുഴി വി എസ് എസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കാക്കര ഭാഗത്ത് നിന്ന് രണ്ട് ടീമുകളായി തിരിഞ്ഞാണ് ഡ്രൈവ് നടത്തിയത്. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം കാക്കര വരിക്കാഞ്ഞിലി ഭാഗത്തും മറ്റൊരു ടീം ഫോറസ്റ്റ് ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിൽ കാരമുട്ടുപാറ ഭാഗങ്ങളിലും എലിഫന്റ് ഡ്രൈവ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |