മല്ലപ്പള്ളി : മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും നിറുത്തലാക്കിയ മുഴുവൻ സർവീസുകളും പുനരാരംഭിക്കുകയും പുതിയ സർവീസുകൾ ഗ്രാമവണ്ടികൾ ഉൾപ്പെടെ ആരംഭിക്കുമെന്ന് അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ് സർവീസിന്റെ ഫ്ലാഗ്ഓഫ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 2024 മേയിൽ മുതൽ നിറുത്തലാക്കിയ സർവീസ് ജനപ്രതിനിധികളും, പൊതുജനങ്ങളും എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ വകുപ്പ് മന്ത്രിയെ കണ്ട് ഉത്തരവിറക്കിയാണ് സർവീസ് പുനരാരംഭിക്കുവാൻ കഴിഞ്ഞത്. രാവിലെ 6ന് മല്ലപ്പള്ളിയിൽ നിന്നും പത്തനംതിട്ടയിലേക്കും 7ന് പത്തനംതിട്ടയിൽ നിന്നും മല്ലപ്പള്ളി - കോട്ടയം വഴി പാലക്കാട്ടേക്കും പോകും. ഉച്ചക്ക് 2.20ന് പാലക്കാട്ടുനിന്ന് തിരിച്ച് വൈകിട്ട് 9ന് മല്ലപ്പള്ളിയിൽ എത്തിച്ചേരും. മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ചു. ജി.സതീഷ് ബാബു, ഡോ.ബിജു.ടി.ജോർജ്, എബി മേക്കരിങ്ങാട്ട്, കോശി. പി. സക്കറിയ, മല്ലപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു പാലാഴി, തോമസ് മാത്യു, ജോൺസൺ കുര്യൻ, ലൈല അലക്സാണ്ടർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി. പി. മാത്യു, ലിബിൻ ജോസഫ്, സിന്ധു സുഭാഷ്, മോളിക്കുട്ടി സിബി, അഡ്വ.സാം പട്ടേരിൽ, എം. കെ സുഭാഷ്കുമാർ, ലിൻസൺ പാറോലിക്കൽ, അനു എബി വർഗീസ്, ജിന.കെ.ചാക്കോ, സോഫി ജോജോ, സന്തോഷ് ചാമക്കാല, ബെൻസി അലക്സ്, റ്റിജു തോമസ്, ബാബു പടിഞ്ഞാറേക്കൂറ്റ്, സജി പൊയ്ക്കുടി, കെ. പി. സെൽവകുമാർ, സജി തോട്ടത്തിമലയിൽ, അനിത ചാക്കോ, ബിജു പണിക്കമുറി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |