ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി. രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ 2026-27 വാർഷിക പൊതുയോഗം ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ നടന്നു. പ്രസിഡന്റ് ഡോ. ടി.എ. സുധാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കവി കെ.രാജഗോപാൽ, കെ.ആർ. പ്രഭാകരൻ നായർ, ഡോ. കെ.സി. പ്രകാശ്, ഫാ.ഡോ.ഏബ്രഹാം കോശി, കെ.ഗംഗാധരൻ ശ്രീഗംഗ, ബിന്ദു ആർ. തമ്പി, ശ്യാം ഏനാത്ത്, മുരളി മുളക്കുഴ, തിലകം വിജയൻ, സി. വിനയചന്ദ്രൻ, ഡോ. എം.ജി. ശ്രീലത, ടി.സി. സുരേഷ്, അഡ്വ.അനൂപ് കുറ്റൂർ, ഡോ.എൽ. ശ്രീരഞ്ജിനി, മായ ആർ., സനിൽ രാഘവൻ, എ.ആർ. അശോകൻ, വർഗീസ് ജോസഫ്, ഇ.എൻ. മനോഹരൻ, പി.എസ്. ശ്രീകുമാരി, ശുഭാചന്ദ്രൻ, ശ്രീലതിക, അജിത് ആയിക്കാട് എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതി ഭാരവാഹികളായി ഡോ.ടി.എ. സുധാകരക്കുറുപ്പ് (പ്രസിഡന്റ്), എൻ.ജി. മുരളീധരക്കുറുപ്പ് (വൈസ് പ്രസിഡന്റ്), ഗിരീഷ് ഇലഞ്ഞിമേൽ (ജനറൽ സെക്രട്ടറി), മായാരാജ് കല്ലിശേരി (സെക്രട്ടറി), മനു പാണ്ടനാട് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. ജി.നിശീകാന്ത്, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, കല്ലാർ മദനൻ എന്നിവർ ഉൾപ്പെടെ 35 അംഗ ജനറൽ കമ്മിറ്റിക്കും യോഗം രൂപം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |