SignIn
Kerala Kaumudi Online
Saturday, 27 June 2026 10.49 AM IST

പരിസ്ഥിതി ദിനാചരണം (

buds-school
കുളനട ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷതൈ നടീലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്യുന്നു

കുളനട: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് സ്‌കൂളിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷതൈ നടീലും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവത്രി ഭദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ സന്തോഷ്, പഞ്ചായത്ത് അസി.സെക്രട്ടറി ചാന്ദിനി, അഗ്രി ആർ.പി വരലക്ഷ്മി, ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ വിജിൽ, സാമൂഹ്യ പ്രവർത്തകൻ ശശി പന്തളം, ബഡ്സ് സ്‌കൂൾ അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കുട്ടികൾ പോസ്റ്റർ രചിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്‌കൂൾ മുറ്റത്ത് തൈകൾ നട്ടും പരിപാലന ഉറപ്പുവരുത്തിയും കുട്ടികളും അദ്ധ്യാപികയും, ബഡ്സ് ജീവനക്കാരും പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL