അടൂർ: നരേന്ദ്രമോദി സർക്കാരിന്റെ 12 വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം എന്ന ജനകീയപരിപാടിക്ക് തുടക്കം കുറിച്ച് ലോക പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. ആഘോഷ പരിപാടിയുടെ മണ്ഡലം കൺവീനർ അഡ്വ.അരുൺ താന്നിയ്ക്കൽ കൈമാറിയ ആര്യവേപ്പിൻ തൈ അടൂർ റവന്യൂ ടവർ പരിസത്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ നട്ടുനനച്ച് മണ്ഡലതലത്തിലുള്ള ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള, സാംസ്കാരിക സെൽ ജില്ലാ കൺവീനർ സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പ്രദീപ്, അഡ്വ.രാജു മണ്ണടി, ഗോപൻ മിത്രപുരം, ബിനോദ് ജോസഫ്, ഹരികുമാർ, അമ്പിളി അജയൻ, ബിജുകുമാർ, ലേഖ.കെ, മഹേഷ്‌കുമാർ, രാജൻ. ആർ.തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |