പത്തനംതിട്ട : അനധികൃത ലഹരി വസ്തുക്കൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 102ആയി. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 230 റെയ്ഡുകളാണ് നടത്തിയത്. ഞായറാഴ്ച മാത്രം ജില്ലയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്തു. 15 പേർ പിടിയിലായി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ ശക്തവും കർശനവുമായി നടപ്പിലാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |