കോന്നി: ഐരവൺ പി.എസ്.വി പി.എം ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ വീടുകളിലെത്തി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്തംഗം സന്തോഷ് കുമാർ, സ്കൂൾ മാനേജർ ആർ.അജിത് കുമാർ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ബി.രേഷ്മ, കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് സുശീലാ അജി, അംഗങ്ങളായ ശ്യാമ കൃഷ്ണ,മിനി വിനോദ്,സ്മിത സന്തോഷ്,ദിലീപ് കുമാർ, സി.എസ്. മധു, ആനന്ദവല്ലി അമ്മാൾ, ഷീബാ സുധീർ, ജോയ് തോമസ്,പ്രിൻസിപ്പൽ ബി.ഹരി, അദ്ധ്യാപകരായ അഫ്സൽ ആനപ്പാറ, വി. ശ്രീകുമാർ, രാജേഷ്.ജി,ബിന്ദു. ജി, ബിന്ദു ബി നായർ, അമ്പിളി ദേവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |