തിരുവല്ല : എസ്.സി.എസ് യു പി സ്കൂളിൽ തിരുവല്ല മാർത്തോമ്മ കോളേജ് ട്രഷറർ തോമസ് കോശി നിർവഹിച്ചു. പാവപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്ക് അദ്ധ്യായന വർഷത്തിന്റെ ആരംഭത്തിൽ എൻ.സി.സി കേഡറ്റസ് തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഒരു തുക മാറ്റി വച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ബാക്ക് ടൂ സ്‌കൂൾ'. ഈ വർഷം തിരുവല്ല എസ് സി എസ് യു പി സ്കൂളിൽ 53 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി. യോഗത്തിൽ അസോസിയേറ്റ് എൻ.സി.സി ഓഫീസിർ ലെഫ്റ്റനന്റ് റെയ്‌സൺ സാം രാജു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ ജോൺ, സീനിയർ അണ്ടർ ഓഫീസർ അജിത്ത് പി. എസ്, അനാമിക ടി.വി, അനീഷ മേരി ജോർജ്ജി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |