
റാന്നി: യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി'യുടെ ജില്ലാതല ഉദ്ഘാടനം ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ അഡ്വ.പഴകുളം മധു എം.എൽ.എ നിർവഹിച്ചു.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രമാദേവി, സുനിൽകുമാർ, ഉഷാ.കെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂലി സാബു, സതീഷ് ബാബു, അനിൽ പൈക്കറെ , കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, എ.കെ.ലാലു, മോളി മാത്യു, ജോജി തോമസ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജോജി തോമസ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന യാത്ര മണ്ണടിശ്ശാലയിലേക്ക്
റാന്നിയിൽ നിന്ന് മണ്ണടിശ്ശാലയിലേക്ക് പുറപ്പെട്ട ബസാണ് ഉദ്ഘാടന യാത്രയ്ക്കായി ക്രമീകരിച്ചിരുന്നത്. റാന്നി ഡിപ്പോയുടെ കീഴിൽ ഒൻപത് ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. ഉദ്ഘാടന ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ ഡിപ്പോയിലെ മറ്റ് ഓർഡിനറി ബസ്സുകളിലും സ്ത്രീകൾക്കായി സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കിത്തുടങ്ങി.
സ്ത്രീ ശാക്തീകരണത്തിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകുന്ന പ്രിയദർശിനി പദ്ധതിയെ ജനം ഏറ്റെടുത്തു.
അഡ്വ.പഴകുളം മധു എം.എൽ.എ
നഷ്ടം 12 ലക്ഷം രൂപ
പത്തനംതിട്ട : പ്രിയദർശിനി ബന്ധുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിലൂടെ ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന പ്രതിദിന ശരാശരി നഷ്ടം 12 ലക്ഷം രൂപ. പ്രതിമാസ നഷ്ടം കുറഞ്ഞത് 36 കോടി. പ്രതിദിനം ചെലവാകുന്നത് കുറഞ്ഞത് 9,000 ലിറ്റർ ഡീസൽ. പ്രതിദിന ചെലവ് 9.36 ലക്ഷം രൂപ. ഓർഡിനറി ബസുകൾ വരവിനെക്കാൾ കൂടുതൽ ചെലവാക്കുന്നുണ്ട്. സൗജന്യ യാത്രയ്ക്കായി 150 ഓർഡിനറി ബസുകളാണ് ജില്ലയിലുള്ളത്. പത്തനംതിട്ട എ.ടി.ഒയുടെ കീഴിൽ വരുന്ന പത്തനംതിട്ട ഡിപ്പോയിൽ 26, അടൂർ : 32, തിരുവല്ല : 25, മല്ലപ്പള്ളി : 20, കോന്നി : 10, റാന്നി : 9 എന്നിങ്ങനെയാണ് സൗജന്യ ബസുകളുടെ കണക്ക്. പത്തനതിട്ട - അടൂർ - കൊല്ലം, പത്തനംതിട്ട - ആങ്ങമൂഴി, അടൂർ - ആയൂർ തുടങ്ങിയ സർവീസുകൾ ലാഭകരമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |