അടൂർ : പോക്‌സോ കേസിൽ യുവാവിന് 25 വർഷവും മൂന്നുമാസവും കഠിനതടവും 1.06ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം കൊറ്റങ്കര ആലുംമൂട് ആറ്റൂർ പണയിൽ വീട്ടിൽ വിഷ്ണു.ബി (35) യെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്.ടി ശിക്ഷിച്ചത്. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2023 ജൂലായ് മുതൽ 2024 ഏപ്രിൽ വരെ പലതവണയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെ തുടർന്ന് പെരുമ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.സ്മിത ജോൺ.പി കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |